ആരാണെന്നെ പഠിപ്പിച്ചത് സ്വയം കഴു
മരത്തിലേറാൻ
വിലോപങ്ങളില്ല്ലാത്ത ചുഴിയിൽ മൃത്യു വരിച്ചു സ്വയം രക്തസാക്ഷിത്വത്തിന്റെ മുള്ളു മാലകളണിയാൻ
അറിഞ്ഞിരുന്നില്ലേ ഞാനെന്ന പ്രപഞ്ച സത്യത്തെ
ഉള്ളിലെ നെരിപ്പോടിലമരുന്ന തീക്ഷ്ണ ഭോഗങ്ങളെ
ചുടു ചോരയണിയുന്ന നെഞ്ചിലെ കാമദാഹങ്ങളെ
വെറുപ്പിന്റെ രതിയിൽ പ്രണയത്തിന്റെ വീഞ്ഞ് മധുരം നുകരാൻ വെമ്പുന്ന അധരാഗ്രങ്ങളെ
പൊടിഞ്ഞുണങ്ങിയ പ്രണയത്തിന്റെ അസ്ഥിവാരങ്ങളെ തകർത്തു എന്നാണ് ഞാൻ നീയെന്ന സത്യത്തിൻ കയ്പറിയുക
വിടുപഴികളമരുന്ന എന്നിലെ സത്യം ഭുജിക്കുക!!!