ഞാൻ എന്താണെഴുതാൻ പോവുന്നതെന്ന് എനിക്കു തന്നെ നിശ്ചയം പോരാ.പണ്ടെങ്ങോ കോറിയിട്ട കവിതകളുടെയും എഴുത്തു കുത്തുകളുടെയും മുൻപെങ്ങോ വായിച്ചു തീർത്ത പഴയ ഗൃഹാതുരത്വം മണക്കുന്ന പേജുകളുള്ള പഴയ നോവൽ കെട്ടുകളുടെയും പോയി മതിവരാത്ത വായനശാലയുടെ ഇടനാഴികളുടെയും അസ്ഥിപഞ്ജരത്തിൽ ഇരുന്നു കൊണ്ട് എഴുതാൻ ഞാൻ ധൈര്യപ്പെടട്ടെ.എന്നിലെ വായന മരിച്ചിട്ടില്ല .മരിക്കുകയുമില്ല.ഭൂമിയുള്ള കാലം വരെയും എന്റെ സ്വത്വത്തിന്റെ അക കാമ്പായി ഞാനത് സൂക്ഷിച്ചു വെക്കും.കാരണം എന്നെ ഞാനാക്കിയത് അനർഗ്ഗളമായ ആ അക്ഷരക്കൂട്ടങ്ങളായിരുന്നു . പറന്നുയരാൻ വെമ്പിയ എന്റെ മനസ്സിന് ചിറകുകൾ നൽകിയത് അക്ഷരങ്ങളുടെ ചാലക ശക്തിയായിരുന്നു.ജീവിതത്തിലെ പ്രതിസന്ധികളിൽ പതറാത്ത ദാർഢ്യം എനിക്ക് സമ്മാനിച്ചത് എന്നോ മനസ്സിൽ മയിൽപീലി പോലെ സൂക്ഷിച്ച എന്റെ പ്രിയ കഥാപാത്രങ്ങളുമായുള്ള താദാത്മ്യപ്പെടുത്തലുകളായിരുന്നു.
വട്ടെഴുത്ത് എന്ന പേരിൽ എന്തിരിക്കുന്നുവെന്നാവും .അതെ .ഞാൻ പറയാം.ഒരു ദ്വയാർത്ഥ പ്രയോഗം.അത്രയെ കവി ഉദ്ദേശിച്ചിട്ടുള്ളു .മലയാളം മരിക്കുന്നു എന്നോർത്തു ഊർധ്വ നിശ്വാസം കൊള്ളുന്ന മലയാളികൾക്കു ഒരോര്മപ്പെടുത്താൽ കൂടിയാണ് എന്റെ ബ്ലോഗ്.മലയാളം മരിക്കില്ല മലയാളത്തിന് മരണമില്ല.വട്ടെഴുത്തു ലിപിയിലുള്ള എന്റെ 'അമ്മ ഭാഷ കാലാതിവർത്തിയാണെന്ന് അടിവരയിട്ടു പറയുകയാണ് ഇവിടെയുള്ള എന്റെ ഓരോ വായനക്കാരനും.അല്ലേ അത് കൊണ്ടല്ലേ പല രൂപത്തിൽ പല ഭാവത്തിൽ ഭാഷാ ലോകത്തിൽ എന്റെ 'അമ്മ മലയാളം തന്റെ ശക്തമായ സാന്നിധ്യം അറിയിക്കുന്നത് . കാലങ്ങൾക്കനുസൃതമായി വേഷമണിഞ്ഞ എന്റെ മലനാട്ടു സുന്ദരി ഒരുപാടുകാലം നീണാൾ വാഴട്ടെ..നിനക്ക് ഒരു ആയുഷ്മാൻ ഭവ നേരട്ടെ..
ഇനി ബ്ലോഗിന്റെ പേരിന്റെ പിന്നിലുള്ള രണ്ടാമത്തെ കാര്യം അതിലെന്തിരിക്കുന്നു.അതെ ഊഹിച്ചതു തന്നെ.എന്റെ എഴുത്തിന്റെ ഗതി കണ്ടാൽ തന്നെ ഒരു ശരാശരി അനുവാചകന് ഊഹിക്കാം.ഇത് ഒരു വട്ടെഴുത്തു തന്നെ. അപ്പൊ ഞാൻ എഴുതി തുടങ്ങാം അല്ലെ..

കൂടുതൽ വട്ടെഴുത്തുകൾ പ്രതീക്ഷിക്കുന്നു....
ReplyDelete